കേന്ദ്രത്തിന്‍റെ ‘മറ്റൊരു മികച്ച നേട്ടം’ ; ഐഎംഎഫ് പ്രവചനത്തില്‍ പരിഹാസവുമായി രാഹുല്‍ ഗാന്ധി

Jaihind News Bureau
Friday, October 16, 2020

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തികരംഗത്ത് 10.3 ശതമാനം ഇടിവുണ്ടാകുമെന്ന ഐഎംഎഫിന്‍റെ പ്രവചനത്തില്‍ കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്‍റെ മറ്റൊരു ‘മികച്ച നേട്ടം’ എന്ന് അദ്ദേഹം പരിഹസിച്ചു.  പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കൊവിഡിനെ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.  ‘ബിജെപി സര്‍ക്കാരിന്‍റെ മറ്റൊരു മികച്ച നേട്ടം, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കൊവിഡ് കൈകാര്യം ചെയ്തു’ – രാഹുല്‍ ഗാന്ധി കുറിച്ചു.