കോണ്‍ഗ്രസിന്റെ ഡോളി കുര്യാക്കോസ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Jaihind Webdesk
Tuesday, May 28, 2019

കൊച്ചി : എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ ഡോളി കുര്യാക്കോസിനെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ആശ സനല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.  സി.പി.എമ്മിലെ പി എസ് ഷൈലയെയാണ് ഡോളി പരാജയപ്പെടുത്തിയത്. മൂവാറ്റുപുഴ ആവോലി വാര്‍ഡില്‍ നിന്നാണ് ഡോളി വിജയിച്ചത്.