ഒന്നാം പിണറായി സർക്കാരിന്‍റെ അഴിമതി സ്മാരകമാണ് കണ്ണൂരുള്ള ഇ പി ജയരാജന്‍റെ റിസോർട്ട്; വിഡി സതീശൻ

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൻറെ അഴിമതി സ്മാരകമാണ് കണ്ണൂരുള്ള ഇ പി ജയരാജന്‍റെ റിസോർട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ യുഡിഎഫിന്‍റെ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്തു സമ്പാദനവും ഉൾപ്പെടെ ഗുരുതരമായ അരോപണമുയർന്ന ഇപി ജയരാജനെതിരെയുള്ള പരാതി വിജിലൻസ് അന്വേഷിക്കാത്തത് ഇരട്ട താപ്പാണെന്നും വിജിലൻസിനെ സർക്കാർ രാഷ്ട്രിയമായി ഉപയോഗിക്കുകയണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബിജെപി  ദേശീയ നേതൃത്വവും സിപിഎമ്മും തമ്മിലുള്ള ധാരണ മൂലമാണ് കേന്ദ്ര ഏജൻസികൾ ഇപി കേസ് അന്വേഷിക്കാൻ തയ്യാറാകാത്തതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു കശ്മീരി സ്വീറ്റിൽ ഗവർണർ – സർക്കാർ വ്യാജ പ്പോര് അവസാനിച്ചുവെന്നും ഗവർണർ കശ്മീരി സ്വീറ്റ് അയച്ചാൽ അവസാനിക്കുന്ന ആശയ സമരം മാത്രമായിരുന്നു ഇതെന്നും വി ഡി സതീശൻ പരിഹസിച്ചു.
ഇ പി ജയരാജനെതിരെ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു

യുഡിഎഫ് നേതാക്കളായ മോന്‍സ് ജോസഫ് ,അനൂപ് ജേക്കബ്,സിപി ജോണ്‍, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരാണ് ഇ പി ജയരാജനെതിരെ ശക്തമായ ജനകീയ പ്രതിഷേധം അലയടിച്ച സത്യഗ്രഹ സമരത്തിൽ അണിചേർന്നത്

 

Comments (0)
Add Comment