‘വിദ്യയെ അല്ല വിദ്യാഭ്യാസത്തെയാണ് ഇ.പി ജയരാജന് അറിയാത്തത്’; കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അരുൺ രാജേന്ദ്രൻ

Jaihind Webdesk
Thursday, June 8, 2023

 

മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച കെ വിദ്യയ്ക്ക് എസ്എഫ്ഐയുമായി ബന്ധമില്ലെന്ന എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജനെതിരെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അരുണ്‍ രാജേന്ദ്രന്‍. വിദ്യയെ അറിയില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞത് കള്ളമാണ്. വിദ്യാഭ്യാസത്തെക്കുറിച്ച് അറിയില്ലെന്നാണ് ജയരാജന്‍ പറഞ്ഞതെങ്കില്‍ അത് സത്യമാണെന്നും അരുണ്‍ രാജേന്ദ്രന്‍ പരിഹസിച്ചു. ഇത്ര വലിയ ക്രിമിനല്‍ കുറ്റം ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത കേരള പോലീസും നേതൃത്വം കൊടുക്കുന്ന ആഭ്യന്തരവകുപ്പും കേരളത്തിന് അപമാനമാണ്. ഭരണത്തിന്‍റെ തണലില്‍ അഴിമതി നടത്താനാണ് ഉദ്ദേശമെങ്കില്‍ കെഎസ്‌യു എന്താണെന്ന് അറിയുമെന്നും അരുണ്‍ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അരുണ്‍ രാജേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

 

പിണറായി വിജയന്‍റെ ക്രിമിനൽ സംഘത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിലെ പോലീസ് സേനയെ ഏൽപ്പിച്ചത് ആരാണ്?

ഇടതുപക്ഷ സർക്കാരിന്‍റെ ആഹ്വാനത്തോടുകൂടിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ആർഷോ സഖാവ് പരീക്ഷ എഴുതാതെ പാസായി…..!
സഖാവിന്‍റെ പ്രിയസഖിയായ എസ് എഫ് ഐ നേതാവ് കൂടെയായ വിദ്യ ഇത്ര വലിയ ക്രിമിനൽ കുറ്റം ചെയ്തിട്ടും അറസ്റ്റ്‌ ചെയ്യാൻ കഴിയാതെ പ്രതിയെ ഇരുട്ടിൽ തപ്പുന്ന കേരളത്തിലെ പോലീസും അതിനു നേതൃത്വം കൊടുക്കുന്ന ആഭ്യന്തര വകുപ്പും കേരള കരയ്ക്ക്‌ അപമാനമാണ്…..!

സ്വയം ബുദ്ധിജീവി എന്ന് കരുതുന്ന ഇ പി ജയരാജനെ പോലുള്ള മണ്ടന്മാർക്ക്‌ വിദ്യയെ അറിയില്ല….!
വിദ്യയെ കുറിച്ച് അറിയില്ല എന്ന് ഇ പി ജയരാജൻ പറഞ്ഞത് കള്ളവും…!

വിദ്യാഭ്യാസത്തെക്കുറിച്ച് ഒന്നും അറിയില്ല എന്ന് പറഞ്ഞാൽ അത് സത്യവുമാണ്….!

കണ്ടില്ല കേട്ടില്ല അറിയില്ല, എന്നൊക്കെയുള്ള സ്ഥിരം പല്ലവി പറഞ്ഞു ഇ പി ജയരാജനെ മുൻനിർത്തി ഈ വിഷയം ഒരു കോമഡി ആക്കാൻ ആണ് സിപിഎം ശ്രമിക്കുന്നത്…!
ഞങ്ങൾ കെ എസ് യൂ കാർ എന്താണെന്നും, പ്രതിഷേധിക്കാൻ തീരുമാനിച്ചാൽ അതെങ്ങനെയൊക്കെ ആവും എന്നും ഇ പി ജയരാജന് അറിയാവുന്ന കാര്യം തന്നെയാണല്ലോ…!

നിങ്ങളുടെ ഭരണത്തിൽ അഴിമതികളുടെ കൂടാരങ്ങൾ വീണ്ടും തുറക്കാനാണ് ഉദ്ദേശമെങ്കിൽ
ഞങ്ങൾ KSU ക്കാർ ആരാണെന്ന് നിങ്ങൾ അറിയും.

അരുൺ രാജേന്ദ്രൻ
KSU സംസ്ഥാന വൈസ് പ്രസിഡന്‍റ്‌