വയനാട്: പിണറായി വിജയനെയാണ് ഇ പി ജയരാജൻ ചോദ്യം ചെയ്യുന്നതെന്ന് ടി സിദ്ദിഖ് എംഎൽഎ. ഇത് തിരഞ്ഞെടുപ്പില്‍ ഗൗരവമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പണ്ട് ടി പി ചന്ദ്രശേഖരന് കൊലപാതകത്തില്‍ വി എസ് എടുത്ത നിലപാടാണ് ഇന്ന് ഇ പി ആവര്‍ത്തിക്കുന്നത്. അന്ന് ടി പിയുടെ ഭാര്യയെ വി എസ് കണ്ടത് ആരും മറന്നിട്ടുണ്ടാകില്ല. പാര്‍ട്ടിക്കകത്തെ പുഴുക്കുത്തുകളെ കുറിച്ചാണ് ഇപി സംസാരിക്കുന്നത്. താത്ക്കാലിക രാഷ്ട്രീയ ലാഭത്തിനായി എടുക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധത പാര്‍ട്ടിക്കകത്തു നിന്ന് തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയല്ലെന്ന് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ് പറയുന്നത്. ഇടതുപക്ഷത്തിന്റെ മനസ് എവിടെയാണെന്നാണ് ഇ പി പറഞ്ഞുവെക്കുന്നത്. താത്ക്കാലിക രാഷ്ട്രീയ ലാഭത്തിനായി എടുക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധത പാര്‍ട്ടിക്കകത്തു നിന്ന് തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു