പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങിയ എഞ്ചിനീയർ പിടിയിൽ; വാങ്ങിയത് 37,000 രൂപ

 

പത്തനംതിട്ട: കരാ‍റുകാരനിൽ നിന്ന് കെെകൂലി വാങ്ങിയതിന് എൻജിനിയർ പിടിയിൽ. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം. പഞ്ചായത്തിലെ കുളം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കെെകൂലി വാങ്ങിയത്. അസിസ്റ്റൻ എൻജിനിയർ വിജിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. 37,000 രൂപയാണ് കെെകൂലിയായി വാങ്ങിയത്.

Comments (0)
Add Comment