വിമാനത്തിന്‍റെ എഞ്ചിനിൽ തകരാറ്; രാഹുൽ ഗാന്ധിയുടെ ബീഹാർ യാത്ര തടസപ്പെട്ടു

Jaihind Webdesk
Friday, April 26, 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് മൂന്ന് തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. ബിഹാറിലും ഒഡീഷയിലും മഹാരാഷ്ട്രയിലുമാണ് പ്രചാരണം. അതിനിടെ വിമാനത്തിന്‍റെ എഞ്ചിൻ തകരാർ മൂലം രാഹുൽ ഗാന്ധിയുടെ ബീഹാർ യാത്ര തടസപ്പെട്ടു. തുടർന്ന് വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. റാലികളിൽ പങ്കെടുക്കാൻ വൈകുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.

അതേസമയം ഉത്തർ പ്രദേശിൽ പ്രിയങ്കഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്. ഉന്നാവോയിലും ബാരാബങ്കിയിലും പ്രിയങ്ക റോഡ് ഷോ നടത്തും.