ഡീനിന്‍റെ പോസ്റ്ററിന് മുകളിലും ജോയിസിന്‍റെ കയ്യേറ്റം

webdesk
Saturday, April 6, 2019

ഇടുക്കിയിലെ  യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്‍റെ പോസ്റ്ററിന് മുകളിലും ജോയിസ് ജോര്‍ജ്ജിന്‍റെ കയ്യേറ്റം. കോതമംഗലം ചേലാട് നിന്നുള്ള ഈ ദൃശ്യങ്ങള്‍ സിപിഎമ്മിന്‍റെ പരാജയ ഭീതിയെയാണോ അസഹിഷ്ണുതയെയാണോ കാട്ടുന്നത് അതോ സഹജമായ കയ്യേറ്റ പ്രവണതയെയോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ജോയ്സ് ജോര്‍ജ്ജിന്‍റെ കൊട്ടക്കാമ്പൂരിലെ കയ്യേറ്റങ്ങളുടെ ചരിത്രവും സിപിഎമ്മിന്‍റെ മറ്റ് കയ്യേറ്റങ്ങളുടെ ചരിത്രവും ചൂണ്ടിക്കാട്ടിയാണ് കമന്‍റുകളും പ്രചരിക്കുന്നത്.  കണ്ണൂരില്‍ സിഎംപി ഓഫീസ് തന്നെ സിപിഎം കയ്യേറിയതും വിവാദമായിരുന്നു.