ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നത് ; ശമ്പള കമ്മീഷൻ റിപ്പോർട്ടിനെതിരെ ഓർത്തഡോക്സ് സഭ

Jaihind Webdesk
Saturday, September 4, 2021

 

കോട്ടയം: പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ടിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ. റിപ്പോർട്ട് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതാണെന്നും ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ സംശയത്തിന്‍റെ നിഴലിൽ നിർത്താൻ നടത്തുന്ന ആസൂത്രിത ശ്രമം അപലപനീയമാണെന്നും സഭ ആരോപിച്ചു. സർക്കാർ റിപ്പോർട്ട് അംഗീകരിക്കരുതെന്നും ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു.

ശമ്പള പരിഷ്ക്കരണ കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന ശുപാർശയായ എയ്ഡഡ് നിയമനങ്ങളിലെ സർക്കാർ നിയന്ത്രണത്തിനെതിരെ എതിർപ്പ് ശക്തമാണ്. എയ്ഡഡ് നിയമന നിയന്ത്രണത്തിനുള്ള നീക്കങ്ങൾ നിലനിൽക്കില്ലെന്നും അംഗീകരിക്കില്ലെന്നുമാണ് എൻഎസ്എസും പ്രതികരിച്ചു. പെൻഷൻ പ്രായം കൂട്ടണമെന്ന ശുപാർശക്കെതിരെ യുവജന സംഘടനകളും രംഗത്തെത്തി.