ആനയുടെ അടിയില്‍പെട്ട് പാപ്പാന് ദാരുണ അന്ത്യം

Jaihind Webdesk
Sunday, March 3, 2019

ആനയെ കുളിപ്പിക്കുന്നതിനിടെ ആനയുടെ അടിയില്‍പ്പെട്ട പാപ്പാന് ദാരുണാന്ത്യം. കോട്ടയം കാരാപ്പുഴയില്‍ ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് സംഭവം. ചെന്നിത്തല സ്വദേശിയായ അരുണ്‍ പണിക്കരാണ് മരിച്ചത്.

ഇന്നലെ രാവിലെ 9.45യാണ് അപകടം നടന്നത്. കുളിപ്പിക്കുന്നതിനിടെ ആനയെ കിടത്താന്‍ ശ്രമിക്കുകയായിരുന്നു പാപ്പാന്‍ അരുണ്‍. എന്നാല്‍ അരുണ്‍ നിന്ന ഭാഗത്തേക്ക് ഇരുന്ന ആനയുടെ അടിയിലേക്ക് അരുണ്‍ കാല്‍ വഴുതി വീഴുകയായിരുന്നു. അരുണിന്റെ തലയിലേക്കാണ് ആന വീണത്. ആനയുടെ അടിയില്‍ മിനിട്ടുകളോളം അരുണ്‍ തുടര്‍ന്നു. ആളുകളെത്തി ആനയെ എഴുന്നേല്‍പ്പിച്ച ശേഷം അരുണിനെ മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ആനയെ നിര്‍ത്തിയിരുന്ന പ്ലാറ്റ്ഫോമില്‍ നനവുണ്ടായിരുന്നതാണ് അപകടകാരണം. പോലീസ് ദൃക്സാക്ഷികളുടെയും ആന ഉടമയുടെയും മൊഴി രേഖപ്പെടുത്തി.