കണ്ണൂർ ആറളം ഫാമിൽ തമ്പടിച്ചിരുന ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുന്നു

കണ്ണൂർ ആറളം ഫാമിൽ തമ്പടിച്ചിരുന ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുന്നു. ഫാമിൽ എത്തിയ 14 ഓളം ആനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി.

കാട്ടാനകൾ ആറളം ഫാമിലിറങ്ങി കൃഷി നശിപ്പിക്കുന്നതും, ആളുകളെ ആക്രമിക്കുന്നതും പതിവായി മാറിയതോടെയാണ് ആനകളെ കാട്ടിലേക്ക് തുരത്താനുള്ള നടപടി ആരംഭിച്ചത്.

ആറളം വന്യജീവി സങ്കേതത്തിലെയും കൊട്ടിയൂർ റേഞ്ചിലെയും ആർആർടിയിലെയും വനപാലകരാണ് ഇതിനായി നിയോഗിക്കപ്പെട്ടത്. 60 വനപാലകരാണ് സംഘത്തിലുള്ളത്. പാലപ്പുഴയിൽ നിന്ന് കണ്ടെത്തിയ 7 ആനകളെ ഓടിച്ചാണ് തുരത്തലിന് തുടക്കം കുറിച്ചത്. ആറളം ഫാമിലെ 2, 3, 4, 7, 10 ബ്ലോക്കുകളിൽ നിന്നായി 14 ആനകളെ കാട്ടിലേക്ക് തുരത്തി. ലോഞ്ചർ ഉപയോഗിച്ച് വലിയ ശബ്ദത്തോടെയുള്ള പടക്കം പൊട്ടിച്ചും ബഹളം വച്ചുമായിരുന്നു ആനകളെ കാട്ടിലേക്ക് ഓടിക്കൽ

കാട്ടിലേക്ക് കയറ്റി വിട്ടവ വീണ്ടും തിരിച്ചെത്താതിരിക്കാനായി ഫാമിലെ വിവിധ ഭാഗങ്ങളിൽ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആന മതിലും ട്രഞ്ചും തകർന്ന മേഖലയിലെല്ലാം പുനർനിർമിച്ചിട്ടുണ്ട്. 25 ആനകളെ വരെ ഫാമിലെ വിവിധ ഭാഗങ്ങളിൽ നേരത്തെ കണ്ടെത്തിയിരുന്നു. പുനരധിവാസ പ്രദേശങ്ങളിൽ കാടു വെട്ടിത്തെളിക്കാത്ത മേഖലയിലാണ് ആനകൾ തമ്പടിക്കുന്നത്. ആനകളെ പൂർണമായും തുരത്തുന്നത് വരെ ദൗത്യം തുടരനാണ് വനപാലകരുടെ തീരുമാനം.

https://youtu.be/17V9qH_H14E

Comments (0)
Add Comment