തോട്ടം തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു; സംഭവം കന്യാകുമാരി മൈലാറിൽ

 

കന്യാകുമാരി മൈലാറിൽ തോട്ടം തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു. സർക്കാർ റബർ കോർപ്പറേഷൻ തോട്ടം തൊഴിലാളിയെയാണ് ആന ചവിട്ടിക്കൊന്നത്. ഇന്ന് രാവിലെ മൈലാർ ഗോദയാർ ഭാഗത്തെ സർക്കാർ റബർ തോട്ടത്തിൽ
റബർ പാൽ വെട്ടാൻ പോയ മണികണ്ഠൻ ആണ് കൊല്ലപ്പെട്ടത്. 55 വയസായിരുന്നു.  കാട്ടാനക്കൂട്ടം മണികണ്ഠനെ ഓടിക്കുകയും അപായപ്പെടുത്തുകയും ആയിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.

Comments (0)
Add Comment