മരട് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ തുടങ്ങി. ഒഴിപ്പിക്കൽ ഞായറാഴ്ച മുതൽ തുടങ്ങും. ആക്ഷൻപ്ലാൻ തയ്യാറാക്കി. നാളെ സുപ്രീംകോടതിയിൽ സമർപ്പിക്കും. നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ജലവിതരണം വിഛേദിച്ചു. കുടിവെള്ള വിതരണവും നിര്‍ത്തി. ഫ്‌ളാറ്റ് ഉടമകളും താമസക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ നാലു ഫ്ലാറ്റുകളിലെയും വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. കനത്ത പൊലീസ് സുരക്ഷയില്‍ പുലര്‍ച്ചെയായിരുന്നു കെഎസ്ഇബി അധികൃതരുടെ നടപടി. വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ലിഫ്റ്റ് ഉള്‍പ്പെടെ നിലച്ചു.
രാവിലെ ഫ്ലാറ്റുകളിലേക്കുള്ള ജലവിതരണവും നിര്‍ത്തിവച്ചു. അതേസമയം, നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്ലാറ്റ് ഉടമകള്‍ പറഞ്ഞു. പ്രായമായവരെയും കുട്ടികളെയും പോലും പരിഗണിച്ചില്ലെന്നും ഫ്ലാറ്റ് ഉടമകള്‍ പറഞ്ഞു. ഫ്ലാറ്റിനുമുന്നില്‍ ഉടമകള്‍ പ്രതിഷേധം തുടരുകയാണ്.
ഞായറാഴ്ച മുതൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന.
https://www.youtube.com/watch?v=V3L_1hSD4jg