സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. നിയന്ത്രണം വേണമെന്ന് കെഎസ്ഇബി . 107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലെയുള്ള വൈദ്യുതി ഉപഭോഗം. കഴിഞ്ഞ ചൊവ്വാഴ്ച 106.88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലെത്തെ വൈദ്യുതി ഉപഭോഗം. പീക്ക് സമയ ആവശ്യകതയും സര്‍വകാല റെക്കോര്‍ഡിലാണ്.

ഇന്നലെ വൈകീട്ട് 6 മുതല്‍ 11 വരെ 5359 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഉപഭോഗം കൂടുമ്പോള്‍ അമിത വിലയ്ക്ക് വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. 300 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്. വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി ആവശ്യപ്പെട്ടു. മാര്‍ച്ച് 26 ലെ പീക്ക് ടൈം ആവശ്യകത ആണ് ഇന്നലെ മറികടന്നത്.

Comments (0)
Add Comment