തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരായ വിധിയെഴുത്താകും: മുല്ലപ്പള്ളി രാമചന്ദ്രൻ

 

കോഴിക്കോട്: കേന്ദ്ര സർക്കാറിൻ്റെ ഫാസിസത്തിനും സംസ്ഥാന സർക്കാറിൻ്റെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് തിരഞ്ഞെടുപ്പെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചോമ്പാൽ മാപ്പിള സ്കൂൾ പതിനെട്ടാം ബൂത്തിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം നരേന്ദ്ര മോദി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് രൂക്ഷ വിമർശനം ഉയർത്തിവിടുന്നത്. ഫാസിസത്തിനെതിരെ നേരിട്ട് പോരാട്ടം നടത്തുന്ന ഏക നേതാവാണ് രാഹുൽ ഗാന്ധി. ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയ വാർത്തകൾ പുറത്തുവന്നതോടെ സിപിഎം-ബിജെപി അന്തർധാര മറനീക്കിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Comments (0)
Add Comment