കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് ഉമ്മൻ ചാണ്ടി

Jaihind News Bureau
Saturday, December 5, 2020

കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് മികച്ച വിജയം നേടും. കൊലപാതക കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ചകളുണ്ടായി. വികസന കാര്യങ്ങളിലക്കം ഇടതുപക്ഷം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയായ തദ്ദേശപ്പോരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ സമാധാനം ഉണ്ടാക്കുന്നതിൽ സർക്കാർ പരാജയമാണ്. കൊലപാതക രാഷ്ട്രrയത്തിന് എതിരെ വിധി എഴുത്ത് ഉണ്ടാവും. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയമുണ്ടാകും. കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരമാണുള്ളതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു

അക്രമ രാഷ്ടീയത്തിന് എതിരായാണ് കേരളത്തിലെ ജനങ്ങൾ ചിന്തിക്കുന്നത് കൊലപാതക കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനുണ്ടായ വീഴ്ചകൾ ജനം വിലയിരുത്തും രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാം ക്യാംപസിന് ഗോൾവാർക്കറുടെ പേര് നൽകുന്നത് ശരിയല്ല. ഇത് സ്ഥാപിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഒരു പങ്കും ഇല്ല.

അധികാരം കിട്ടിയാൻ എന്തുമാകാം എന്ന അവസ്ഥയാണ്. വികസന കാര്യങ്ങളിലക്കം ഇടതുപക്ഷം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു

കെ.സി ജോസഫ് എംഎൽഎ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി തുടങ്ങിയവരും ഉമ്മൻ ചാണ്ടിക്ക് ഒപ്പം ഉണ്ടായിരുന്നു.