ലോക്‌സഭാ തിരഞ്ഞെടുപ്പ് : തീയതി മാർച്ച് ആദ്യവാരം അറിയാം

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയ്യതി മാര്‍ച്ച്‌ ആദ്യവാരം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥിരീകരണം. ഈ വർഷം ജൂണ്‍ മൂന്നിനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നത്.

ആറോ ഏഴോ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താന്‍ ആണ് ഇലക്ഷന് കമ്മീഷന്‍ ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നേ സുരക്ഷാ ഉദ്യോഗസ്ഥരുടെ ലഭ്യതയെ പറ്റിയുള്ള കണക്കെടുപ്പ് നടക്കുകയാണ് എന്നാണു റിപ്പോര്‍ട്ട്. കൂടാതെ ഒറീസ, അരുണാചല്‍ പ്രദേശ്, ആന്ധ്രാ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുന്നതിനെ കുറിച്ചും ഇലക്ഷന്‍ കമ്മീഷന്‍ ആലോചിക്കുന്നതായി സൂചനയുണ്ട്.അങ്ങനെയെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കാര്യക്ഷമമായി വിന്യസിക്കാന്‍ കഴിയും എന്നാണ് കണക്കുകൂട്ടല്‍. ഇത് കൂടാതെ പിരിച്ചു വിട്ട ജമ്മു കശ്മീര്‍ അസംബ്ലിയിലേക്കും തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളും കൂടെ പരിഗണിച്ചാകും ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.

അതേസമയം ഈ മാസം അവസാനം ആരംഭിക്കുന്ന എൻഡിഎ സർക്കാരിന്റെ അവസാന ബജറ്റ് സമ്മേളനം ഫെബ്രുവരി പതിമൂന്നിന് അവസാനിക്കും.

Loksabha Election 2019Election Commission
Comments (0)
Add Comment