മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദൂരദര്‍ശനും നമോ ടി.വിയും; കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Jaihind Webdesk
Wednesday, April 3, 2019

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംപ്രേഷണം ചെയ്തതിന് ദൂരദര്‍ശന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നേട്ടിസ് നല്‍കി. അതേസമയം, നമോ ടിവിക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധമില്ലെന്നാണ് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിലപാട്.

ചാനലിനെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഒരു പാര്‍ട്ടിക്ക് സ്വന്തം ചാനല്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നത് ചട്ടലംഘനമാണെന്ന് പരാതികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നരേന്ദ്രമോദിയുടെ ചിത്രമാണ് ചാനലിന്റെ നമോ ടി.വിയുടെ ലോഗോ. 2012ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നമോ ഗുജറാത്ത് എന്ന പേരിലും ചാനല്‍ തുടങ്ങിയിരുന്നു.

നമോ ടിവി ബിജെപിയുടെ പ്രചാരണ മാധ്യമമാണെന്നാണ് വാര്‍ത്താ വിനിമയമന്ത്രാലയത്തിന്റെ നിലപാട്. പരസ്യങ്ങളൊന്നും ഇല്ലാതെ 24 മണിക്കൂറും പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന നമോ ടിവിയുടെ സാമ്പത്തിക ഉറവിടം അറിയണമെന്നുള്‍പ്പെടെ ആവശ്യപ്പെട്ട് കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ വിശദീകരണം.