ആദായനികുതി വകുപ്പിന്‍റെ രാജ്യവ്യാപക റെയ്ഡിൽ വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Jaihind Webdesk
Tuesday, April 9, 2019

Election-Commission-of-India

ആദായനികുതി വകുപ്പിന്‍റെ രാജ്യവ്യാപക റെയ്ഡിൽ വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദായനികുതി ബോർഡ് ചെയർമാനും റവന്യൂ സെക്രട്ടറിയും നേരിട്ട് ഹാജരായി വിശദാംശങ്ങൾ നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

റെയ്ഡുകൾ നടത്തുന്നതിൽ തെറ്റില്ലെന്നും എന്നാൽ നിഷ്പക്ഷത പാലിക്കണമെന്നും കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ജാഗ്രത പാലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ധനകാര്യ വകുപ്പിനോട് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ പകപോക്കലിന് ബിജെപി ശ്രമിക്കുന്നെന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ നടപടി.

teevandi enkile ennodu para