ഷാനിമോള്‍ ഉസ്മാന്‍റെ ഹർജി ; അരൂരില്‍ വെബ് കാസ്റ്റിങ് പരിഗണിക്കാന്‍ കമ്മീഷന് ഹൈക്കോടതി നിര്‍ദേശം

Jaihind Webdesk
Saturday, April 3, 2021

 

കൊച്ചി : അരൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സാധ്യമാണോ എന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം. 39 ബൂത്തുകളിലും വെബ് കാസ്റ്റിങ് നടത്തണമെന്നാവശ്യപ്പെട്ട് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനാണ് ഹര്‍ജി നല്‍കിയത്.

ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളിലെ ഇരട്ടവോട്ട് തടയുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജികളും കോടതി തീര്‍പ്പാക്കി. തമിഴ്‌നാട് കേരള അതിര്‍ത്തി മണ്ഡലങ്ങളായ ദേവികുളം പീരുമേട്, ഉടുമ്പന്‍ചോല എന്നീ മണ്ഡലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന് വോട്ടര്‍മാര്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നത് തടയാന്‍ വേണ്ടിയുള്ള കര്‍ശനമായ നടപടികള്‍ ഉണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വോട്ടെടുപ്പ് ദിവസവും തലേന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നും കമ്മീഷന്‍ അറിയിച്ചു.