യുഡിഎഫിന് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധി ; വയനാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം ; വൈകിട്ട് നേമത്ത്

Jaihind Webdesk
Sunday, April 4, 2021

 

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്ന് യുഡിഎഫിന് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധി വയനാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ വയനാട് തിരുനെല്ലി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം മാനന്തവാടി മണ്ഡലത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും.

തുടര്‍ന്ന് കല്‍പറ്റ ജീവന്‍ ജ്യോതി ഓര്‍ഫണേജിലെ ഈസ്റ്റര്‍ ലഞ്ചിന് ശേഷം കോഴിക്കോട് നോര്‍ത്തിലെയും സൗത്തിലെയും സ്ഥാനാര്‍ഥികളുടെ പ്രചരണാര്‍ത്ഥം റോഡ് ഷോയിലും പങ്കെടുക്കും. വൈകിട്ട് നാലരയോടെ കോഴിക്കോട് നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം പൂജപ്പുരയിലെത്തി പൊതുസമ്മേളനത്തില്‍ സംസാരിക്കും. എട്ട് മണിയോടെ തിരിച്ച് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.