കെ. സുധാകരന്‍റെ മണ്ഡലപൊതുപര്യടനത്തിന് ഇന്ന് തുടക്കം

Jaihind Webdesk
Friday, March 29, 2019

കണ്ണൂർ ലോകസഭാമണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. സുധാകരന്‍റെ മണ്ഡലപൊതുപര്യടനം ഇന്ന് ആരംഭിക്കും. തളാപ്പ് സുന്ദരേശ്വരക്ഷേത്ര പരിസരത്ത് വച്ച് രാവിലെ 9 മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി പര്യടനപരിപാടി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ യു.ഡി.എഫ്. സംസ്ഥാന – ജില്ലാനേതാക്കൾ പങ്കെടുക്കും.  തളാപ്പ് അമ്പലപരിസരത്ത് നിന്ന് ആരംഭിച്ച് രാത്രി 8 മണിക്ക് തളിപ്പറമ്പിൽ സമാപിക്കും.[yop_poll id=2]