ഡീൻ കുര്യാക്കോസിന്‍റെ തെരഞ്ഞെടുപ്പ് റാലിക്ക് കോതമoഗലത്ത് തുടക്കം

Jaihind Webdesk
Thursday, March 21, 2019

ഇടുക്കി പാർലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്‍റെ തെരഞ്ഞെടുപ്പ് റാലിക്ക് കോതമoഗലത്ത് തുടക്കം. കോതമംഗലം ചെറിയപള്ളിയിൽ പരിശുദ്ധ ബാവയുടെ കബറിൽ തൊട്ട് അനുഗ്രഹം വാങ്ങിയാണ് കോതമംഗലത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചത്.

ഇടുക്കിയിലെ വികസന മുരടിപ്പിനെതിരേയും, കർഷക ആത്മഹത്യക്കും, പ്രളയാനന്തരം ഉണ്ടായ സംഭവങ്ങളിലും എല്ലാം തന്നെ ഇവിടുത്തെ ജനങ്ങള്‍ക്ക് ഒരു സഹായം പോലും ലഭിച്ചിട്ടില്ലെന്നും അവർക്ക് കൂടി വേണ്ടിയുള്ള പോരാട്ടമാണ് ഇത്തവണ തന്‍റെ സ്ഥാനാർത്ഥിത്വം എന്നും ഇടുക്കി രൂപത നിഷ്പക്ഷ നിലപാട് സ്വീകരിച്ചതുകൊണ്ട് കൂടുതൽ വിജയപ്രതീക്ഷ നൽകുന്നുവെന്നും സംസ്ഥാന സർക്കാരിന്‍റേയും, കേന്ദ്ര സർക്കാരിന്‍റേയും ജന ദ്രോഹ നടപടിയിൽ ക്ഷമകെട്ട ജനം ഇത്തവണ കോൺഗ്രസ്സിനെ അധികാരത്തിൽ കയറ്റുമെന്നും ഡീൻ പറഞ്ഞു.

യുവാക്കളുടെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു ഡീൻ കുര്യാക്കോസിന്‍റെ തെരഞ്ഞെടുപ്പ് റാലി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ തോളിലേറ്റിയാണ് കോതമംഗലത്തിന്‍റെ മണ്ണിലേക്ക് ഡീൻ കുര്യാക്കോസിനെ സ്വാഗതം ചെയ്തതത്. കോൺഗ്രസ്സിന്‍റെ പാർട്ടി ഓഫീസിൽ നിന്നാണ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്, കോതമംഗലം പട്ടണം ചുറ്റിയാണ് പര്യടനo സമാപിച്ചത്.[yop_poll id=2]