തൃക്കാക്കരയില്‍ തോരാത്ത മഴയിലും ചോരാത്ത ആവേശമായി ഉമാ തോമസ്

Jaihind Webdesk
Thursday, May 12, 2022

കനത്ത മഴയിലും പ്രചരണത്തിന് അയവുവരുത്താതെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. രാവിലെ 11 മണിയോടെ കനത്ത മഴ പെയ്തിറങ്ങിയെങ്കിലും കളയാൻ സമയമില്ലന്ന് പറഞ്ഞ് കയ്യിൽ കുടയുമായി ഒലിമുകൾ ജംഗ്ഷനിൽ ഉമ തോമസ് വോട്ടു ചോദിക്കാനിറങ്ങി. സ്ഥാനാർത്ഥിയുടെ ആവേശം പ്രവർത്തകരിലേക്കും പകർന്നതിനാണ് വേട്ടർമാർ സാക്ഷ്യം വഹിച്ചത്.

സ്ഥാനാർത്ഥിക്ക് നൽകാൻ കയ്യിൽ റോസാപ്പൂവുമായാണ് ഒലിമുകൾ ജംഗ്ഷനിൽ തട്ടുകട നടത്തുന്ന മീതീനിക്ക നിന്നത്‌. എന്നാൽ നനഞ്ഞെത്തിയ ഉമാ തോമസിന് ചൂട് കട്ടൻ നൽകിയാണ് ഇക്ക സ്വീകരിച്ചത്. കൂടെയുണ്ടായ എസ്.ടി.യു ചുമട്ടുതൊഴിലാളികൾക്ക് ഉമാ തോമസിന്‍റെ  കട്ടൻ കുടിയും സൊറ പറച്ചിലും നന്നായി ബോധിച്ചത് കൊണ്ടാവണം ജയം മാത്രമല്ല ഭൂരിപക്ഷത്തിന്‍റെ  കണക്കും പറഞ്ഞാണ് യാത്രയാക്കിയത്. മഴയെ അവഗണിച്ച് ഒലിമുകളും, എൻ.ജി.ഒ ക്വാട്ടേഴ്സിലും മുഴുവൻ കടകളിലും വോട്ടുകൾ ചോദിച്ചാണ് ഉമ തോമസ് ഉച്ചഭക്ഷണത്തിന് മടങ്ങിയത്.