ചരിത്രം കുറിച്ച് ഡീൻ കുര്യാക്കോസിന്‍റെ ജില്ലാതല തെരഞ്ഞെടുപ്പ് കൺവെൻഷൻ

Jaihind Webdesk
Sunday, March 24, 2019

ഇടുക്കി പാർലമെൻറ് മണ്ഡലം സ്ഥാനാർത്തി ഡീൻ കുര്യാക്കോസിന്‍റെ ജില്ലാതല തെരഞ്ഞെടുപ്പ് കൺവെൻഷൻ ചരിത്രമായി മാറി. ഇടുക്കി അണക്കെട്ടിന്‍റെ പടി മുറ്റത്ത് നടന്ന കൺവെൻഷനിൽ പങ്കെടുക്കാന്‍ ആയിരക്കണക്കിന് പ്രവർത്തകരാണ് എത്തിയത്.

പ്രളയം തകർത്തെറിഞ്ഞ ഇടുക്കിയിൽ കടക്കെണി മൂലം ആത്മഹത്യ ചെയ്ത ചെറുതോണിയിലാണ് സംഘാടകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർ എത്തിയത്. ജില്ലയിലെ ഏഴ് നിയോജക മണ്ഡലങ്ങളിൽ നിന്നാണ് പ്രവർത്തകർ തടിച്ചുകൂടിയത്. ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിലെത്തിയവർക്കെതിരെ ശക്തമായ താക്കീതായിരുന്നു ജനസാഗരമായി എത്തിയത്. ആവേശക്കടലായി മാറിയ യുഡിഎഫ് പ്രവർത്തകരെ കൊണ്ട് മൈതാനം നിറഞ്ഞ തോടെ വൻ ഗതാഗത തടസവും ഉണ്ടായി.

കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്താൻ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും എത്തിയതോടെ പ്രവർത്തകരെ കൊണ്ട് മൈതാനം ഇളകി മറിഞ്ഞു. ഇടുക്കിയുടെ ചരിത്രത്തിലാദ്യമാണ് ഇത്തരത്തിൽ തുറന്ന മൈതാനത്ത് ജനസാഗരം ഉണ്ടായത്. യുഡിഎഫ് നേതാക്കളായ, പിജെ ജോസഫ്, ജോണി നെല്ലൂർ, റോഷി അഗസ്റ്റിൻ, ഇഎം അഗസ്തി, ജോസഫ് വാഴക്കൻ, യു ഡി എഫ് ജില്ലാ ചെയർമാൻ, അശോകൻ, ഡിസിസി പ്രസിഡൻറ്, ഇബ്രാഹിം കുട്ടി കല്ലാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു