വടകര ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരന്‍റെ പ്രചരണാർത്ഥം ചിങ്ങപുരത്ത് സ്ഥാപിച്ച പ്രചരണ ബോർഡ് പട്ടാപ്പകൽ സാമുഹ്യ ദ്രോഹികൾ നശിപ്പിച്ചു.വടകരയിലെ ഇടതു പക്ഷ സ്ഥാനാർത്ഥിയുടെ പരാജയഭീതി മൂലമാണ് ബോർഡ് നശിപ്പിച്ചത് എന്ന് മൂടാടി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ബോർഡ് നശിപ്പിച്ചവർക്കെതിരെ കേസ്സ് എടുത്ത് ശക്തമായ നടപടി വേണമെന്ന് വടകര പാർലമെന്‍റ് മണ്ഡലം ചെയർമാൻ പാറക്കൽ അബ്ദുള്ള എം.എൽ.എ കൺവീനർ യു.രാജീവൻ മാസ്റ്റർ എന്നിവർ പോലീസിനോട് ആവശ്യപ്പെട്ടു.