മേപ്പാടി പോളിടെക്നിക് ക്യാമ്പസിലെ തിരഞ്ഞെടുപ്പ്; മിന്നും വിജയം നേടി കെഎസ്‌യു-എംഎസ്എഫ് സഖ്യം അധികാരത്തിൽ

 

വയനാട്: മേപ്പാടി പോളിടെക്നിക് ക്യാമ്പസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴു സീറ്റ് നേടി കെഎസ്‌യു-എംഎസ്എഫ് സഖ്യം അധികാരത്തിൽ. ചെയർമാൻ ആകാശ് എം.ഡി, ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഷാഫി, വൈസ് ചെയർപേഴ്സൺ ഷാജു നിജാസ്, ലേഡി വൈസ് ചെയർപേഴ്സൺ മെഹ്സിന ഫാത്തിമ, പി.യു.സി അമിന ഷെറിൻ, ആർട്സ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഷാ, മാഗസിൻ എഡിറ്റർ സഹദ് പി തുടങ്ങിയവരാണ് പാനലിനെ നയിച്ചത്.

തുടർന്ന് മേപ്പാടി ടൗണിൽ നടത്തിയ വിജയാഘോഷ പ്രകടനം കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ടി. ഹംസ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, യാഹിയാ ഖാൻ തലയ്ക്കൽ, റിൻഷാദ് പി. എം, ഓ. ബി. റോയ്, ശിഹാബ്, ഫായിസ് തലയ്ക്കൽ, മുബാരിഷ് ഐ.ആർ, തുടങ്ങിയവർ നേതൃത്വം നൽകി.

Comments (0)
Add Comment