‘മടിയില്‍ കുറച്ച് കനം വന്നത് കൊണ്ടാണ് മഹാരാഷ്ട്ര വക്കീല്‍’; മുഖ്യമന്ത്രിയെ പരിഹസിച്ച് എൽദോസ് കുന്നപ്പിള്ളിൽ

Jaihind News Bureau
Friday, April 24, 2020

സ്പ്രിങ്ക്ളര്‍ വിവാ​ദത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ. സ്പ്രിങ്ക്ളര്‍ കേസില്‍ സർക്കാരിന് വേണ്ടി ഹാജരായത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഡ്വ. എൻ.എസ് നാപ്പിനൈ ആണ്.  ഇതിനെ പരിഹസിച്ചാണ് മുഖ്യമന്ത്രിയുടെ തന്നെ വാക്കുകള്‍ കൂടി കടമെടുത്ത് എൽദോസ് കുന്നപ്പിള്ളിൽ  “മടിയില്‍ കുറച്ച് കനം വന്നത് കൊണ്ടാണ് മഹാരാഷ്ട്ര വക്കീല്‍. കൊര്‍ച്ചൂടെ കനം വന്നാല്‍ അഥവാ ഡാറ്റ ചോര്‍ന്നാല്‍ പിന്നെ അമേരിക്കന്‍ കോടതിയില്‍ വാദിക്കാനുള്ള ന്യൂയോര്‍ക്ക് വക്കീലിനെ ഇപ്പൊ തന്നെ കരുതുന്നത് നല്ലതാ.”  എന്ന് കുറിച്ചത്.

കൊറോണ പ്രതിരോധത്തിനിടെ സര്‍ക്കാരിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തില്‍ മടിയില്‍ കനമുള്ളവര്‍ക്കേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.: