എലത്തൂർ ട്രെയിൻ തീ വെയ്പ്പ് കേസ്; പ്രതി ഷാരൂഖ് സെയ്ഫിനെ 11ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്:എലത്തൂർ ട്രെയിൻ തീ വെയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 11 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ മാലൂർകുന്ന് പോലീസ് ക്യാമ്പിൽ എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഷാരൂഖിനെതിരെ എഫ്ആ ഐ ആറിൽ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് പ്രതി ഷാരൂഖ് സെയ്ഫിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തെക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് പോലീസ് അപേക്ഷ നൽകിയെങ്കിലും 11 ദിവസത്തേക്കാണ് ഷാരൂഖിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. വൈകിട്ട് 3.50 ഓടുകൂടിയാണ് മെഡിക്കൽ കോളേജിൽ നിന്നും ഷാറൂഖിനെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. കനത്ത സുരക്ഷയിൽ ആയിരുന്നു നടപടികൾ .

രാവിലെ പത്തുമണിയോടെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മനീഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി പ്രതിയെ കണ്ട് സംസാരിച്ച ശേഷം റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈ മാസം 20 വരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളേജില്‍ തന്നെ പ്രതിയെ നിലനിര്‍ത്തി ചികിത്സ നടത്തേണ്ട ആവശ്യമില്ലെന്ന് മെഡിക്കൽ ബോർഡ് ചേർന്ന് അന്വേഷണ സംഘത്തെ തീരുമാനമറിയിച്ചിരുന്നു. തുടർന്ന് പ്രതിയെ ഡിസ്ചാർജ് ചെയ്യാൻ പോലീസ് നടപടികൾ ആരംഭിച്ചെങ്കിലും ഇന്ന് തന്നെ കസ്റ്റഡിയിൽ വാങ്ങാൻ തീരുമാനിച്ചതിനാൽ ഡിസ്ചാർജ് വൈകുന്നേരം വരെ നീളുകയായിരുന്നു. ഷാരൂഖിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

മൂന്നുപേരുടെ മരണത്തിൽ പ്രതിക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ മാലൂർക്കുന്ന് പോലീസ് ക്യാമ്പിൽ എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. പോലീസ് കമ്മീഷണർ രാജ് പാൽ മീണയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. വൈകാതെ തന്നെ തെളിവെടുപ്പ് നടപടികൾക്ക് പ്രതിയെ കൊണ്ടു പോയേക്കും. രാജ്യത്തെ നടുക്കിയ ട്രെയിൻ തീവയപ് കേസിലെ പ്രതിയിൽ നിന്നും നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ഇനി പുറത്തു വരാനുണ്ട്.

Comments (0)
Add Comment