അമിതവേഗത്തിലെത്തിയ കാര്‍ വിദ്യാർത്ഥികളെ ഇടിച്ച് തെറിപ്പിച്ചു | Video

Jaihind News Bureau
Tuesday, March 10, 2020

പൂച്ചാക്കൽ പള്ളിവെളിയിൽ അമിത വേഗതയിലെത്തിയ കാർ നാല് വിദ്യാർത്ഥികളെ ഇടിച്ചു തെറിപ്പിച്ചു. ബൈക്കിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റിറ്റുണ്ട്. അമിത വേഗതയിലെത്തിയ കാറിന്‍റെ നിയന്ത്രണം നഷ്ടമായി ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാല് വിദ്യാര്‍ത്ഥികള്‍ ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്.

ബൈക്കിൽ സഞ്ചരിച്ച അനീഷിനിനെയും മകൻ വേദവിനെയുമാണ് ആദ്യം കാർ ഇടിച്ചത്. വേഗതയില്‍ വളവെടുത്ത് വന്ന കാർ തൊട്ടുമുന്നിലെ ബൈക്ക് കണ്ടതോടെ വലത്തേക്ക് വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ കാര്‍ എതിർവശം ചേർന്നു നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൂന്ന് പ്ലസ് ടു വിദ്യാർത്ഥിനികളെയും സൈക്കിളിൽ വന്ന മറ്റൊരു വിദ്യാർത്ഥിനിയേയും ഇടിച്ചിട്ട കാർ പോസ്റ്റിൽ ഇടിച്ചു നിന്നു. കാറിലുണ്ടായിരുന്ന രണ്ട് പേരുള്‍പ്പെടെ അപകടത്തില്‍ പരിക്കേറ്റ 8 പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. കൈവരിക്ക് മുകളിലൂടെ തോട്ടിലേക്ക് വീണ കുട്ടിയേയും നാട്ടുകാർ ഓടിയെത്തി കരക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയി.

കാറിലുണ്ടായിരുന്ന അസ്‌ലം, മനോജ് എന്നിവരെ ഗുരുതര പരുക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതില്‍ മനോജാണ് കാറോടിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. കാർ അമിത വേഗതയിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാണ്.

അപകടത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം :