ഓണക്കിറ്റിലേക്ക് ഏലക്ക വാങ്ങിയതില്‍ എട്ട് കോടിയുടെ അഴിമതി: പി.ടി തോമസ് എംഎൽഎ

Jaihind Webdesk
Friday, August 20, 2021

 

ഇടുക്കി : ഓണക്കിറ്റിലേക്ക് ഏലക്ക വാങ്ങിയതിൽ എട്ട് കോടിയുടെ അഴിമതി നടന്നതായി പി.ടി തോമസ് എംഎൽഎ.കർഷകരെ ഒഴിവാക്കി ഇടനിലക്കാരിൽ നിന്നും ഉയർന്ന വിലക്കാണ് സപ്ലൈക്കോ ഏലക്ക വാങ്ങിയതെന്നും ടെണ്ടർ വൈകിപ്പിച്ചത് അഴിമതിക്ക് കളെമൊരുക്കാനാണെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പിടി തോമസ് ഇടുക്കിയിൽ പറഞ്ഞു. ഇടുക്കി പ്രസ്സ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു പി.ടി തോമസ്.