മാസപ്പിറവി കണ്ടില്ല ; കേരളത്തില്‍ ബലിപെരുന്നാള്‍ 21ന്

Jaihind Webdesk
Sunday, July 11, 2021

കോഴിക്കോട് : കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21ന്. ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാളെ ദുല്‍ഹജ്ജ് ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്‍റ്  മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.