പൊന്നാനിയിൽ മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

തിരുവനന്തപുരം: കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍.  പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങള്‍ അറിയിച്ചു.  നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫി അറിയിച്ചു.

Comments (0)
Add Comment