ചെറിയ പെരുന്നാള്‍ ആഘോഷത്തിന്‍റെ നിറവില്‍ മുസ്‌ലീം സമൂഹം. രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുന്നു. നോമ്പുക്കാലത്തിന് സമാപനമായികൊണ്ട് ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് മാസപ്പിറവി കണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. രാവിലെ തന്നെ പള്ളികളിലെല്ലാം തന്നെ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് തുടക്കമായി.
പ്രാര്‍ത്ഥനകളും ദാനധര്‍മകങ്ങളും നല്‍കുന്ന പവിത്രതയുടെ നിറവില്‍ വ്രതത്തിലൂടെ ലഭിച്ച വിശുദ്ധിയെ നിലനിര്‍ത്തി മുന്നോട്ട് പോകാനാണ് ഓരോ പെരുന്നാള്‍ ദിനവും ഓരോ നോമ്പ് കാലങ്ങളും ഓര്‍മപ്പെടുത്തുന്നത്. കടുത്ത ചൂടിനെ നേരിട്ടാണ് വിശ്വാസി സമൂഹം നോമ്പ് ദിനങ്ങളിലൂടെ മുന്നോട്ട് പോയത്. ഓരോ കുടുംബങ്ങളും ഇന്ന് പ്രാര്‍ത്ഥനയ്‌ക്കൊപ്പം ആഘോഷത്തിന്‍റെ സന്തോഷത്തിലാണ്. ആഘോഷദിനത്തില്‍ ആരും പട്ടിണിക്കിടക്കരുതെന്ന സന്ദേശമാണ് സക്കാത്തിലൂടെ നിറവേറുന്നത്. നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തില്‍ ഈദ് എന്ന അറബ് വാക്കിന്‍റെ അര്‍ത്ഥം ആഘോഷമെന്നും ഫിത്തര്‍ എന്നാല്‍ തുറക്കല്‍ എന്നുമാണ് അര്‍ത്ഥമാക്കുന്നത്. പ്രാര്‍ത്ഥനയ്‌ക്കൊപ്പം സക്കാത്തിനുമൊപ്പം കുടുംബ ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്ന കൂടികാഴ്ചകളും പെരുനാള്‍ ദിനത്തിന്‍റെ പതിവു കാഴ്ചയാണ്.