ഇ.ഡി യുടെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിൽ ചെന്നെത്തുമെന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വസതിയിൽ മാത്രമല്ല മുഖ്യമന്ത്രിയിലും അന്വേഷണം എത്തും. മുഖ്യമന്ത്രിയാണ് കേന്ദ്ര ഏജൻസിയെ അന്വേഷണത്തിന് ക്ഷണിച്ചത്. ഏത് തരത്തിലുള്ള അന്വേഷണവുമാകട്ടെ ആർക്കും ഭയപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്. പിന്നെ ഇപ്പോൾ പരിഭ്രമത്തിന്‍റെ കാര്യമെന്താണെന്നും മുല്ലപ്പള്ളി പത്തനംതിട്ടയിൽ ചോദിച്ചു.