ശിവശങ്കർ അറിഞ്ഞുകൊണ്ട് കൂട്ടുനിന്നത് കുറ്റകരമെന്ന് കോടതി ; ജാമ്യം അനുവദിക്കരുതെന്ന് ഇ.ഡി

Jaihind News Bureau
Thursday, November 12, 2020

 

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യണമെന്നും ആവശ്യം. സ്വപ്നയുടെ മൊഴി എങ്ങനെ അവഗണിക്കാനാകുമെന്ന് കോടതി ചോദിച്ചു. അറിഞ്ഞുകൊണ്ട് കള്ളക്കടത്തിലെ പണം സംരക്ഷിക്കാന്‍ ശിവശങ്കർ കൂട്ടുനിന്നത് കുറ്റകരമെന്നും കോടതി. ശിവശങ്കറിന് സ്വര്‍ണക്കടത്ത് അറിയാമെന്നാണ് പ്രധാന പ്രതിയുടെ മൊഴിയെന്നും കോടതി ചൂണ്ടിക്കാട്ടി. ശിവശങ്കറിനെതിരായ തെളിവുകൾ ഇ.ഡി മുദ്രവച്ച കവറിൽ കോടതിയിൽ കൈമാറി.