കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമിന് ഇ.ഡി നോട്ടീസ് ; വെള്ളിയാഴ്ച ഹാജരാകാന്‍ നിർദ്ദേശം

Jaihind News Bureau
Wednesday, March 3, 2021

 

കൊച്ചി : കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ്. മറ്റന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഡെപ്യൂട്ടി സി.ഇ.ഒ വിക്രംജിത്ത് സിങ്ങിനോട് നാളെ ഹാജരാകാനും ഇ.ഡി നിർദ്ദേശിച്ചിട്ടുണ്ട്. കിഫ്ബിക്കെതിരെ കഴിഞ്ഞ ദിവസമാണ് ഇ.ഡി കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.