ലൈഫിന്‍റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ ഇ.ഡി കേസെടുത്തു ; സന്തോഷ് ഈപ്പനെ പ്രതിയാക്കി

Jaihind News Bureau
Tuesday, February 23, 2021

 

കൊച്ചി : ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ ഇ.ഡി കേസെടുത്തു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ ഫ്ലാറ്റ് നിർമ്മാണത്തിന് കരാറെടുത്ത യൂണിടാക്ക് കമ്പനി എം.ഡി സന്തോഷ് ഈപ്പനെ കേസിൽ പ്രതി ചേർത്തു. ലൈഫ് പദ്ധതിയിൽ നിന്നും ലഭിച്ച കമ്മീഷൻ ഡോളറാക്കി വിദേശത്തേക്ക് കടത്തിയതും ഇ.ഡി അന്വേഷിക്കും.