നടപടി കടുപ്പിച്ച് ഇ.ഡി ; ‘കോടിയേരി’ വീടും സ്വത്തും കണ്ടുകെട്ടും ; ബിനീഷിന്‍റെ ഭാര്യയുടെ വീടും ആസ്തിവകകളും പട്ടികയില്‍

Jaihind News Bureau
Monday, November 23, 2020

 

കൊച്ചി : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്‌ട്രേഷന്‍ ഐജിക്ക് ഇ.ഡി കത്ത് നല്‍കി. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും കണ്ടുംകെട്ടും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരമാണ് നടപടി. ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഇ.ഡി തീരുമാനിച്ചു.