കിഫ്ബിക്കെതിരെ ഇ.ഡി കേസ് ; കെ.എം.എബ്രഹാം അടക്കമുള്ളവര്‍ ചോദ്യംചെയ്യലിന് ഹാജരാകണം

Jaihind News Bureau
Tuesday, March 2, 2021

 

കൊച്ചി : കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. കേന്ദ്രാനുമതിയില്ലാതെ  വിദേശഫണ്ട് സ്വീകരിച്ചതിനാണ് കേസ്. കിഫ്ബി സി.ഇ.ഒ. കെ.എം.എബ്രഹാമിനും ഡെപ്യൂട്ടി സി.ഇ.ഒയ്ക്കും ഇ.ഡി. നോട്ടിസയച്ചു. കിഫ്ബി അക്കൗണ്ടുള്ള ആക്സിസ് ബാങ്ക് മേധാവികള്‍ക്കും ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കി. കെ.എം.എബ്രഹാം അടക്കമുള്ളവര്‍ അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം.