തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡി നടപടി സിപിഎം-ബിജെപി ധാരണയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019ല്‍ പ്രതിപക്ഷം മസാല ബോണ്ടിനെതിരെ പരാതി ഉന്നയിച്ചിരുന്നു. അന്ന് നടപടി സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം കേസെടുക്കുകയും നോട്ടീസ് അയക്കുകയും ചെയ്തത് നല്ല ഉദ്ദ്യേശത്തോടെയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും പരസ്പര സഹകരണസംഘമായി പ്രവര്‍ത്തിക്കുകയാണ്. ഇരുവരും തമ്മിലുള്ള രഹസ്യബാന്ധവമാണ് അന്വേഷണനാടകത്തിനു പിന്നില്‍. മന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി തമാശയെന്നും അദ്ദേഹം പരിഹസിച്ചു. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണിത്. ശ്രീ എമ്മിന് നാലേക്കര്‍ ഭൂമി നല്‍കിയത് സര്‍ക്കാരിന്റെ ഉപകാരണസ്മരണയാണ്. ബി.ജെ.പി –സി.പി.എം ബാന്ധവത്തിന് ശ്രീ എം വഴിയൊരുക്കിയതിനുള്ള ഉപകാരസ്മരണയാണെന്നും അദ്ദേഹം പറഞ്ഞു.