ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്നറിയാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഇന്ന്. വൈകിട്ട് 5 മണിക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കും.
രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഏകദേശം 10 ലക്ഷം പോളിംഗ് ബൂത്തുകളാണ് ഇതിനായി സജ്ജീകരിക്കുക. ജൂണ്‍ 3 വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി.
ഏഴ് മുതല്‍ ഒമ്പത് ഘട്ടങ്ങളിലായാവും തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് ഒമ്പത് ഘട്ടങ്ങളിലായാണ് നടന്നത്. മേയ് 16നായിരുന്നു വോട്ടെണ്ണല്‍. 2014ല്‍ 72 ദിവസം കൊണ്ടായിരുന്നു ആകെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. 2009 ല്‍ ഇത് 75 ദിവസമായിരുന്നു.