യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോട്ടീസ്

Jaihind Webdesk
Thursday, April 4, 2019

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോട്ടീസ്. ഇന്ത്യന്‍ സൈ​ന്യത്തെ മോ​ദി​യു​ടെ സേ​ന എന്ന് പ​റ​ഞ്ഞ സം​ഭ​വ​ത്തി​ലാണ് ആ​ദി​ത്യ​നാ​ഥി​നെ​തി​രെ കമ്മീഷന്‍റെ നടപടി. വെ​ള്ളി​യാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാണ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടിട്ടുള്ളത്.

ക​ഴി​ഞ്ഞ ദി​വ​സം ഗാ​സി​യാ​ബാ​ദി​ലും ഗ്രെ​യ്റ്റ​ർ നോ​യി​ഡ​യി​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സംസാരിക്കവെയായാണ്  മോ​ദി​യെ പു​ക​ഴ്ത്തി സംസാരിച്ച് ആദിത്യനാഥ് വെ​ട്ടി​ൽ‌​വീ​ണ​ത്. ഉത്തര്‍പ്രദേശിലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഇത് സംബന്ധിച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഗാ​സി​യാ​ബാ​ദ് ക​ള​ക്ട​റോ​ട് നേരത്തെ ആ​വ​ശ്യപ്പെ​ട്ടി​രു​ന്നു.  കോ​ൺ​ഗ്ര​സ് ഭീ​ക​ര​ർ​ക്ക് ബി​രി​യാ​ണി വി​ള​മ്പു​മ്പോള്‍ മോ​ദി​യു​ടെ സൈ​ന്യം ഭീ​ക​ര​ർ​ക്കു നേ​രെ ബു​ള്ള​റ്റും ബോം​ബു​ക​ളും അ​യ​ച്ചു​കൊ​ണ്ടി​രിക്കുകയാണെന്നായിരുന്നു അ​ദ്ദേ​ഹത്തിന്‍റെ പ്രസംഗം. ​പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ പ്രതിഷേധവുമായി രം​ഗ​ത്തെ​ത്തി​.  പ്ര​ധാനമ​ന്ത്രി​യു​ടെ സ്വ​കാ​ര്യ സേ​ന​യ​ല്ല ഇ​ന്ത്യ​ൻ സൈ​ന്യ​മെ​ന്നും പരാമര്‍ശം പിന്‍വലിച്ച് ആ​ദി​ത്യ​നാ​ഥ് മാ​പ്പ് പ​റ​യ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.