ഇ ബുള്‍ജെറ്റ് വ്ലോഗർമാർക്ക് ജാമ്യം ; പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവയ്ക്കണം

Jaihind Webdesk
Tuesday, August 10, 2021

കണ്ണൂർ : കണ്ണൂരില്‍ അറസ്റ്റിലായ ഇ ബുള്‍ജെറ്റ് വ്ലോഗർമാർ എബിനും ലിബിനും കോടതി ജാമ്യം അനുവദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന്  ഇരുവരും 3500 രൂപ കെട്ടിവയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകാനും കോടതി നിർദ്ദേശം.

പൊതുമുതല്‍ നശിപ്പിച്ചതിനും കലാപാഹ്വാനത്തിനും എബിനും ലിബിനുമെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. അസഭ്യം പറഞ്ഞ സംഭവത്തില്‍ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ കേസെടുത്തതായി കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. റിമാന്‍ഡിലായ വ്ലോഗര്‍മാര്‍ സയറണ്‍ മുഴക്കി വണ്ടി ഓടിച്ചതില്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം. പഴയ വീഡിയോകള്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തിയ നിയമലംഘനങ്ങളുടെ സ്ഥലങ്ങള്‍ കണ്ടെത്തും. വിഡിയോകള്‍ നശിപ്പിക്കാതിരിക്കാനും നടപടി സ്വീകരിക്കുമെന്നും പൊലീസ്.