ഇ ബുൾജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണം ; പൊലീസിന്‍റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

Jaihind Webdesk
Tuesday, August 24, 2021

കണ്ണൂർ : ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുക. പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്തെന്ന വകുപ്പ് കൂടി വ്ലോഗർ സഹോദരന്മാർക്കെതിരായ കേസിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പൊതുമുതൽ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ നേരത്തെ ചേർത്തിരുന്നു.