കോവിഡ് സന്നദ്ധ പ്രവര്‍ത്തനം മറയാക്കി 8 കിലോ കഞ്ചാവ് കടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Jaihind News Bureau
Friday, May 14, 2021

കണ്ണൂര്‍: കണ്ണൂര്‍ ചൊക്‌ളിയില്‍ 8 കിലോ കഞ്ചാവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചൊക്‌ളി കാഞ്ഞിരത്തിന്‍ കീഴില്‍ വാടക വീട്ടില്‍ താമസിക്കുന്ന മുഹമ്മദ് അഷ്മീറിനെയാണ് 8 കിലോ കഞ്ചാവുമായി കൂത്തുപറമ്പ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ന്യൂമാഹി പഞ്ചായത്തിന്റെ കോവിഡ് വളണ്ടിയര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ലോക്ക് ഡൗണ്‍ സമയത്ത് കാറില്‍ കഞ്ചാവ് കടത്തിയിരുന്നത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച KL 58 AC 0476 നമ്പര്‍ കാറും വോളണ്ടിയര്‍ കാര്‍ഡും എക്‌സൈസ് സംഘം പിടിച്ചെടുത്തു.