കേരളാ ഹൗസിലെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം : അനുമതി നൽകിയിട്ടില്ലെന്ന് റെസിഡന്‍റ് കമ്മീഷണർ

Jaihind Webdesk
Sunday, October 31, 2021

ന്യൂഡല്‍ഹി : കേരള ഹൗസിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം ചേർന്നത് വിവാദമായിരിക്കെ യോഗം ചേരുന്നതിന്  അനുമതി നൽകിയിട്ടില്ലെന്ന് റെസിഡന്‍റ് കമ്മീഷണർ . കേരളാ ഹൗസിലെ ഔദോഗിക യോഗങ്ങൾക്കായാണ് മന്ത്രി കോൺഫറൻസ് ഹാൾ ആവശ്യപ്പെട്ടത്. മന്ത്രി മുഹമ്മദ് റിയാസിന്‍റെ അപേക്ഷ പ്രകാരം ഔദ്യോഗിക ആവശ്യത്തിന് ആണ് കോൺഫറൻസ് ഹാൾ വിട്ടു നൽകിയതെന്നും റെസിഡന്‍റ് കമ്മീഷണർ സൗരഭ് ജയിൻ വ്യക്തമാക്കി.

താമസിക്കുന്ന മുറിയിൽ സൗകര്യമില്ലാത്തതിനാൽ മന്ത്രിയെ കാണാനെത്തിയ ഡിവൈഎഫ്ഐ അംഗങ്ങളെ കോൺഫറൻസ് ഹാളിൽ വച്ച് കാണുകയായിരുന്നുവെന്നും റസിഡന്‍റ് കമീഷണർ വിശദീകരിക്കുന്നു.

ഡല്‍ഹിയിലെ കേരളാ ഹൗസിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയോഗം ചേർന്നത് വിവാദത്തിലായിരുന്നു. പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് എത്തുകയായിരുന്നു. ചട്ടം മറികടന്ന് ഡിവൈഎഫ്ഐക്കായി കോൺഫറൻസ് മുറി അനുവദിച്ചെന്നായിരുന്നു ആരോപണം. കേരള ഹൗസിലെ കോൺഫറൻസ് ഹാളിലാണ് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം ചേർന്നത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന മന്ത്രി മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുത്തിരുന്നു.