ശിവാജി ജയന്തി ആഘോഷിച്ച് ഡിവൈഎഫ്‌ഐ ; അടുത്തത് സവര്‍ക്കര്‍ ജയന്തിയായിരിക്കുമെന്ന് സമൂഹമാധ്യമങ്ങള്‍ ; പരിഹാസം

 

മുംബൈ : ഛത്രപതി ശിവാജി ജയന്തി ആഘോഷിച്ച് മഹാരാഷ്ട്ര ഡിവൈഎഫ്‌ഐ യൂണിറ്റ്. ഫെബ്രുവരി 19 നായിരുന്നു  ആഘോഷം. കുട്ടികള്‍ക്കായി ശിവാജിയുടെ ചിത്രരചനാ മത്സരവും ഇതിനോടൊപ്പം  ഡിവൈഎഫ്‌ഐ സംഘടിപ്പിച്ചിരുന്നു. സംഭവത്തെ പരിഹസിച്ച് സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് രംഗത്തെത്തിയത്.

കേരളത്തില്‍ ശിവാജിയെ അപമാനിക്കുകയും പ്രതിമകള്‍ തകർക്കുകയും ചെയ്യുന്ന ഡിവൈഎഫ്ഐ മഹാരാഷ്ട്രയില്‍ ജയന്തി ആഘോഷിക്കുന്നുവെന്നാണ് കമന്‍റുകള്‍.  ശ്രീകൃഷ്ണ ജയന്തി, ശിവാജി ജയന്തി അടുത്തത് വീര്‍ സവര്‍ക്കര്‍ ജയന്തിയായിരിക്കും ഡിവൈഎഫ്ഐ ആഘോഷിക്കുന്നതെന്നും സമൂഹമാധ്യമങ്ങള്‍ പരിഹസിക്കുന്നു.

അതേസമയം ശിവാജി ജയന്തി ആഘോഷിച്ചതിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി. ‘വലതുപക്ഷ പ്രചാരകരെ സംബന്ധിച്ചിടത്തോളം, ‘മുസ്ലീങ്ങളോട്’ പോരാടിയ ഒരു ‘ഹിന്ദു’ രാജാവായിരുന്നു ശിവാജി. ബ്രാഹ്മണ യാഥാസ്ഥിതികത മുതൽ സവർക്കറിനെപ്പോലുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞർ വരെ പലരും ശിവാജിയെ അനുകൂലിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. മുഗളരുമായും മറ്റ് രാജ്യങ്ങളുമായും ശിവാജിയുടെ പോരാട്ടങ്ങൾ പൂർണ്ണമായും രാഷ്ട്രീയ സ്വഭാവമുള്ളവയായിരുന്നു, അവർക്ക് മതവുമായി യാതൊരു ബന്ധവുമില്ല. തന്റെ സൈനിക, രാഷ്ട്രീയ ഉപകരണങ്ങളിൽ അദ്ദേഹം ഹിന്ദു-മുസ്ലീം ഐക്യം കെട്ടിച്ചമച്ചിരുന്നു.’- അവർ കുറിച്ചു.

 

Comments (0)
Add Comment