കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു ; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍ | VIDEO

Jaihind News Bureau
Monday, October 5, 2020

 

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍. വർക്കല ഇടവ സ്വദേശി ഈസ റിയാസാണ് അറസ്റ്റിലായത്. ഓപ്പറേഷൻ പി. ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

കൊവിഡ് കാലത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി കണ്ടതോടെയാണ് സൈബർ ഡോം നിരീക്ഷണം ശക്തമാക്കിയത്. 6നും 15 നും ഇടയിൽ മാത്രം പ്രായമുള്ള കുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന പത്തിലേറെ വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ സജീവാണെന്ന് വ്യക്തമായി. ഇതിന് നേതൃത്വം നൽകുന്ന 326 പെരെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു 24 മണിക്കൂറോളം നീണ്ട സംസ്ഥാന വ്യാപക പരിശോധന. 268 കേസിലായി 41 പേർ അറസ്റ്റിലായി. മൊബൈലും ലാപ്ടോപ്പും ഹാർഡ് ഡിസ്കും ഉൾപ്പെടെ 285 ഉപകരണങ്ങളും പിടിച്ചെടുത്തു.