വാക്‌സിന്‍ വിതരണത്തില്‍ തിരിമറി നടത്തി ഡിവൈഎഫ്‌ഐ ; എതിര്‍ത്ത ഡോക്ടർക്കടക്കം വധഭീഷണി

Jaihind Webdesk
Monday, May 31, 2021

തിരുവനന്തപുരം:  വാക്‌സിന്‍ വിതരണത്തില്‍ തിരിമറി നടത്തി ഡിവൈഎഫ്‌ഐ. ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ പ്രവര്‍ത്തനം തടസപ്പെടുത്തി വാക്‌സിന്‍ സിപിഎമ്മുകാര്‍ക്ക് മറിച്ചുനല്‍കി. തിരുവനന്തപുരം പനവൂരാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഡിവൈഎഫ്‌ഐ സംഘമാണ് വാക്‌സിന്‍ കേന്ദ്രത്തില്‍ തിരിമറി നടത്തിയത്.

എതിര്‍ത്ത ഡോക്ടറേയും ജീവനക്കാരേയും കൊന്നുകളയുമെന്നും സംഘം ഭീഷണിമുഴക്കി. സംഭവത്തില്‍ പരാതിയുമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെയും പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം രംഗത്തെത്തി. വാക്‌സിന്‍ തിരിമറി കണ്ടെത്തിയ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ക്കെതിരെയും പ്രവർത്തകർ അസഭ്യവര്‍ഷം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.